Saturday, 23 November 2019

ലാസിക് ശസ്ത്രക്രിയ: നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

ശരീരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് കണ്ണ്. കാഴ്ചയില്ലാത്തവരെ കാണുമ്പോൾ നമുക്ക് സഹതാപം തോന്നാറുണ്ടല്ലോ, അതുപോലെ തന്നെ കാഴ്ചയില്ലാത്ത അവസ്ഥയിൽ നമ്മളെ ചിന്തിച്ചു നോക്കിയാൽ നമുക്ക് ഉണ്ടാകുന്ന ഭയവും. കണ്ണിനുണ്ടാകുന്ന നേരിയ കുറവുകൾ പോലും നമ്മിൽ ഉത്കണ്ഠ ഉളവാക്കുന്നു. ഇത് പരിഹരിക്കാൻ വേണ്ട എല്ലാ ചികിത്സാ രീതികളും നമ്മൾ തേടാറുണ്ട്. ചിലപ്പോൾ കണ്ണട വയ്ക്കുകയോ അല്ലെങ്കിൽ മരുന്നുകൾ കഴിക്കുകയോ അതുമല്ലെങ്കിൽ ശാസ്ത്രക്രിയയോ ആണ് പ്രധാന ചികിത്സാ രീതികൾ. ഇത്തരത്തിൽ ഉള്ള ഒരു ചികിത്സാ രീതിയാണ് ലാസിക്. പൂർണമായും ലേസർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്.     

ഒരിക്കൽ ശസ്ത്രക്രിയ നടത്തിയാൽ പിന്നീട് കണ്ണട ധരിക്കുകയോ മറ്റു മരുന്നുകൾ സ്വീകരിക്കുകയോ വേണ്ട എന്നതാണ് ലാസിക്കിന്റെ പ്രധാന ഗുണം. ഇത് കൂടാതെ ലാസിക്ക്  തിരഞ്ഞെടുക്കുമ്പോൾ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്.
 Lasik

കണ്ണടയിൽ നിന്നും കോൺടാക്ട് ലെൻസിൽ നിന്നും മുക്തി 
വളരെ തിരക്കേറിയ ഒരു ജീവിതചര്യയാണ് നിങ്ങൾക്കുള്ളതെങ്കിൽ ലാസിക് ശസ്ത്രക്രിയ വളരെ ഗുണകരമാണ്. നിങ്ങളുടെ ജോലിയും കായിക മേഖലയും എല്ലാം ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾ കായികമേഖലയുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ കോൺടാക്ട് ലെൻസോ കണ്ണടയോ അത്ര അനുയോജ്യമാകുകയില്ല. ചില മേഖലകളിൽ കണ്ണടകൾ അനുവദിക്കുകയുമില്ല. ലാസിക് ഈ പ്രശ്നത്തിനുള്ള ഉത്തമ പരിഹാരമാണ്. കോൺടാക്ട് ലെൻസോ  കണ്ണടയോ  ഉപയോഗിക്കുമ്പോൾ വേണ്ടി വരുന്ന പരിപാലനവും ചിലവും ഒഴിവാക്കാം.

കോണ്ടാക്ട് ലെൻസിന്റെ അപാകതകളും അപകടങ്ങളും ഇല്ല
കോണ്ടാക്ട് ലെൻസ് ധരിക്കുമ്പോൾ പല ദൂഷ്യഫലങ്ങളും ഉണ്ടാകാറുണ്ട്. പതിവായി കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവരുടെ കണ്ണിൽ കെരാറ്റിറ്റിസ് പോലുള്ള അണുബാധകൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. കൃത്യമായ പരിപാലവും ശുചിത്വവും ഇതിനു ആവശ്യമാണ്. ലാസിക്  ഇതിനുള്ള ഒരു സ്ഥിരമായ പരിഹാരമാണ്. അതുകൊണ്ട് തന്നെ ഒരിക്കൽ നിങ്ങളുടെ കാഴ്ച്ച  ശരിയായാൽ കോണ്ടാക്ട് ലെൻസിനെ പറ്റി പിന്നീട് ചിന്തിക്കേണ്ടി വരില്ല.

അധിക പണച്ചിലവുകൾ ഒഴിവാക്കാം 
നിങ്ങൾ കണ്ണട അല്ലെങ്കിൽ കോണ്ടാക്ട് ലെൻസാണ്  ഉപയോഗിക്കുന്നത് എങ്കിൽ  സ്ഥിരമായി കണ്ണ് പരിശോധനക്കും, ലെൻസ്, ഫ്രെയിം എന്നിവ   മാറ്റുന്നതിലും  നിരവധി തവണ പണം ചിലാവാക്കേണ്ടി വരും. ഇത് സാമ്പത്തിക നഷ്ടത്തിന് പുറമെ നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തും. നിങ്ങൾ ലാസിക് ശസ്ത്രക്രീയ ചെയ്യുകയാണെങ്കിൽ നിശ്ചിത തുകയ്ക്ക് സ്ഥിരമായ ഒരു പരിഹാരം ലഭ്യമാണ്.

 Lasik

കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഫലം
ഒരു കണ്ണിന് 20 മിനിറ്റ് വരെ സമയമാണ് ലാസിക് ശസ്ത്രക്രിയക്ക് വേണ്ടി വരിക. ശസ്ത്രക്രിയക്ക് ശേഷം ആ ദിവസം തന്നെ നിങ്ങൾക്ക് വീട്ടിൽ പോകാവുന്നതാണ്. ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം കണ്ടു തുടങ്ങും. ശസ്ത്രക്രിയക്ക് ശേഷം ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ  കാഴ്ച്ചശക്തി ഏതാണ്ട് പൂർണ്ണമായും തിരിച്ചു ലഭിക്കും.

കണ്ണടയും കോൺടാക്ട് ലെൻസിന്റെയും ബുദ്ധിമുട്ടുകളിൽ നിന്ന് വിടുതലിനേക്കാൾ ഉപരി, നിങ്ങളുടെ കണ്ണിന്റെ ന്യൂനതകൾ പരിഹരിച്ചു ജീവിതകാലം മുഴുവൻ നല്ല കാഴ്ച  ലഭിക്കും എന്നതാണ് ലാസിക് ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നതിന് ഗുണം. മാത്രമല്ല ലാസിക് ഒട്ടും വേദനയില്ലാത്തതുമായ ശസ്ത്രക്രിയയാണ്.  ശാസ്ത്രക്രിയക്കു മുൻപ് തന്നെ ഡോക്ടർ അനസ്‌തെറ്റിക് ഐ ഡ്രോപ്പ് കണ്ണിൽ ഒഴിക്കുന്നത് മൂലം വേദനയും മറ്റു അസ്വസ്ഥതകളും ഒഴിവാകുന്നു. സർജറിക്ക് ശേഷം നിങ്ങൾക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അവ വേഗം തന്നെ മാറുന്നവയും ആണ്.

https://www.drtonyseyehospital.com/contact.php

Blog reviewed By: Dr.S Tony Fernandez
Mail Us @ tonyseyehospital@gmail.com