Friday 18 October 2019

നിങ്ങളുടെ കണ്ണിനെ തിമിരം ബാധിച്ചിട്ടുണ്ടോ? ഈ ശസ്ത്രക്രിയകൾ നിങ്ങളെ സഹായിക്കും

പ്രായം കൂടുന്തോറും മനുഷ്യന്റെ കണ്ണിനെ ബാധിയ്ക്കുന്ന രോഗമാണ് തിമിരം. കണ്ണിന്റെ ലെന്‍സിനു പുറകില്‍ കൊഴുപ്പു കോശങ്ങള്‍ അടിഞ്ഞ് കാഴ്ച തടസപ്പെടുത്തുന്ന അവസ്ഥയാണിത്. തിമിരം പ്രായാധിക്യം കൊണ്ടുണ്ടാകുന്നതാണെങ്കിലും മദ്യം, പുകവലി തുടങ്ങിയവ തിമിരത്തിന് അനുകൂല ഘടകങ്ങളുമാണ്. ഇത് അധികമായാല്‍ ശസ്ത്രക്രിയ നടത്തുകയാണ് പതിവ്.

തിമിര ശസ്ത്രക്രിയകൾ ഏതെല്ലാം?

തിമിരം ബാധിച്ച ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി പൂർണമായും നഷ്ടപ്പെട്ടാൽ ശസ്ത്രക്രിയ തന്നെയാണ് പരിഹാരം. ഫാകോ എമുൽസിഫിക്കേഷൻ ശസ്ത്രക്രിയയിലൂടെ കണ്ണിലെ തിമിരം ബാധിച്ച ലെന്സ് മാറ്റി കൃത്രിമമായ മറ്റൊരു ലെന്സ് വച്ച് കാഴ്ച്ച ശക്തി വീണ്ടെടുക്കുന്നു. തിമിരമല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത കണ്ണാണെങ്കില്‍ ഈ ശസ്ത്രക്രിയകൊണ്ട് സാമാന്യം നല്ല കാഴ്ച ലഭിക്കും. ഫാകോ എമുൽസിഫിക്കേഷൻ കൂടാതെ മറ്റു ശസ്ത്രക്രിയകളും ഇന്നുണ്ട്. ഇന്ത്യയിൽ പ്രധാനമായും മൂന്നു തരാം ശാസ്ത്രക്രിയകളാണ് തിമിരം ഭേദമാകാൻ ഉപയോഗിക്കുന്നത്. ഇവ ഏതൊക്കെയെന്നു നോക്കാം.
cataract surgery kochi


എസ്ഐസിഎസ് ( സ്മാൾ ഇൻസിഷൻ കാറ്ററാക്ട് സർജറി)

കണ്ണിൽ ചെറിയ മുറിവുണ്ടാക്കി തിമിരം നീക്കം ചെയ്യുന്ന പ്രക്രിയ ആണിത്. സര്ജറിയുടെ അവസാനം സ്റ്റിച്ചസ് അഥവാ തുന്നൽ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് പൂർണമായും ഡോക്ടർ കൈ കൊണ്ട് തന്നെ നടത്തുന്ന ശസ്ത്രക്രിയ ആണ്. കയ്യിൽ പിടിക്കാവുന്ന ഉപകാരങ്ങളാണ് ഇതിനുപയോഗിക്കുന്നത്.

ഫാകോ എമുൽസിഫിക്കേഷൻ സർജറി

കോർനിയയുടെ ഏതെങ്കിലും ഒരു ഭാഗത്തു ചെറിയ മുറിവുണ്ടാക്കി അൾട്രാസോണിക് ശക്തി ഉപയോഗിച്ച തിമിരം നിറഞ്ഞ ലെന്സ് പൊട്ടിച്ചു ചെറിയ കഷ്ണങ്ങളാക്കി മെല്ലെ വലിച്ചെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനു ശേഷം കൃത്രിമ ലെൻസായ ഇൻട്രാ ഒക്ക്യൂലർ ലെന്സ് സ്ഥാപിക്കുന്നു. ഇത് കാഴ്ചയെ വീണ്ടെടുക്കാൻ സഹായിക്കുന്നു.

ലേസർ കാറ്ററാക്ട് സർജറി

ലേസർ കാറ്ററാക്ട് സർജറി അഥവാ അസ്സിസ്റ്റഡ്a കാറ്ററാക്ട് സർജറി തിമിര ശാസ്ത്രക്രിയകളിലെ ഏറ്റവും നൂതന രീതിയാണ്. ഫെംറ്റസെക്കന്റ ലേസർ ടെക്നോളജി ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മറ്റു ശാസ്ത്രക്രിയകളേക്കാൾ കൂടുതൽ കൃത്യതയോടും സൂക്ഷ്മവുമായി തിമിരം നീക്കുവാൻ ഈ രീതി സഹായിക്കുന്നു. മറ്റു രീതികൾ മൂലം ഉണ്ടാകുന്ന പോരായ്മകളെയും അപകടങ്ങളെയും ലേസർ കാറ്ററാക്ട് സർജറി വഴി ഒഴിവാക്കാൻ സാധിക്കും.

തിമിരം നിങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്നില്ലെങ്കിൽ കണ്ണട ഉപയോഗിച്ച് കാഴ്ച വീണ്ടെടുക്കാവുന്നതാണ്.
Blog reviewed By: Dr.S Tony Fernandez
Mail Us @ tonyseyehospital@gmail.com